2.എലിസബേത് ഗാരറ്റ് ആൻഡേർശൻ -ബ്രിട്ടനിലെ ആദ്യ ലേഡീ ഡോക്ടര്‍

 പാശ്ചാത്യരാജ്യങ്ങളില്‍ , പ്രത്യേകിച്ചും  ഇങ്ലണ്ടില്‍  പതിനെട്ടാം നൂറ്റാണ്ടിന്‍റെ  അവസാനം വരെ   മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു എന്ന  സത്യം അത്ഭുതകരമായി  തോന്നുന്നില്ലേ?  ഇതാ  സ്വന്തം ജീവിതത്തില്‍ കൂടി   സമരം ചെയ്ത് ബ്രിട്ടനിലെ  ആദ്യത്തെ  ലേഡീ ഡോക്ടറും  നഗര സഭാ മേയറും  ആയി തീര്‍ന്ന ഡോ.എലിസബെത് ഹാരറ്റ് ആന്ഡേര്‍സണെ പരിചയപ്പെടാം. 

 

എലിസബെത് ഗാരെറ്റ് 1836ല്‍   കിഴക്കന്‍ ലണ്ടനിലെ വൈറ്റ്ചാപ്പല്‍ എന്ന സ്ഥലത്തു ഒരു ചെറിയ കച്ചവടക്കാരന്‍റെ  12 മക്കളില്‍ ഒരാളായി പിറന്നു. അവളുടെ ചെറുപ്പകാലത്തു  അച്ഛന്‍ സ്വന്തം തൊഴിലില്‍ വിജയിച്ച ഒരു  ബിസിനെസ്സ്കാരനായി മാറിയിരുന്നു.  അതുകൊണ്ടു തന്നെ തന്‍റെ  കുട്ടികള്‍ക്ക്  നല്ല  രീതിയില്‍ വിദ്യാഭ്യാസം കൊടുക്കാന്‍  നല്ല സ്ഥാപനങ്ങളില്‍  തന്നെ പഠിപ്പിക്കാന്‍ അദ്ദേഹം ശ്റദ്ധിച്ചു. പഠനം  കഴിഞ്ഞ്  പതിവുപോലെ വിവാഹം കഴിഞ്ഞ് മാന്യമായ  കുടുംബജീവിതം  നയിക്കുക  എന്നതായിരുന്നു  മിക്ക  സ്ത്രീകളുടെയും  അന്തിമമായ  ലക്ഷ്യം .എന്നാല്‍ അമേരിക്കയിലെ  ആദ്യത്തെ  മെഡിക്കല്‍ ഡോക്റ്റര്‍ ആയ എലിസബെത് ബ്ലാക്ക്വെല്‍,  സ്ത്രീസമത്വവാദി എമിലി ഡേവിസ്  എന്നിവരുമായി പരിചയപ്പെടാന്‍   അവസരം കിട്ടിയ   എലിസബെത്ത് ഗാരെറ്റ് തനിക്കു ഒരു ഡോക്ടര്‍   ആകണമെന്നു   തീരുമാനിച്ചു.

 

 

എന്നാല്‍  19 ആം നൂറ്റാണ്ടിലെ  ബ്റിട്ടനില്‍ ഇത്   തികച്ചും  അസംഭവ്യം ആയിരുന്നു.  അന്നത്തെ  ഇങ്ലണ്ടിലെ പല  മെഡിക്കല്‍   വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  അവര്‍ അപേക്ഷിച്ചു എങ്കിലും ഒരിടത്തും അവര്‍ക്കു പ്രവേശനം  കിട്ടുകയുണ്ടായില്ല. അതുകൊണ്ട് അവര്‍  മിഡില്‍സെക്സ് ആശുപത്രിയില്‍  നര്‍സിങ്ങ്   വിദ്യാര്‍ത്ഥിനി  ആയി ചേറ്ന്നു. അതൊടൊപ്പം അവര്‍ പുരുഷന്‍മാരായ  ഡൊക്ടര്‍മാരുടെ വൈദ്യശാസ്ത്ര  ക്ലാസുകളിലും പോയിത്തുടങ്ങി. എന്നാല്‍   ക്ലാസിലെ  മറ്റു കുട്ടികള്‍ പ്രതിഷേധിച്ചതുകൊണ്ട് അവള്‍ക്ക് അതു തുടരാന്‍  കഴിഞ്ഞില്ല. എന്നാല്‍ അന്നത്തെ ഇങ്ലണ്ടിലെ അപ്പോത്തിക്കരികളുടെ സംഘടനയില്‍ സ്ത്രീകള്‍ക്കു  പരീക്ഷ എഴുതുന്നതില്‍  നിരോധനം ഇല്ലായിരുന്നു. അതുകൊണ്ട് എലിസബെത്ത്  1865 ല്‍ ഈ  സംഘടന നടത്തിയ  പരീക്ഷയില്‍ വിജയിച്ച് ഒരു സര്‍ട്ടിഫിക്കെറ്റ്  നേടി. അവര്‍ക്കങ്ങനെ ഒരു ഡോക്ടര്‍  ആകാന്‍ കഴിഞ്ഞു.  ഇതിനു ശേഷം  ആ സംഘടനയും  അവരുടെ നിയമാവലി മാറ്റി സ്ത്രീകള്‍ക്കു ഡോക്ടര്‍  ആകാന്‍  പാടില്ല എന്നാക്കി.

 


എന്നാല്‍ 1866 ല്‍  എലിസബെത്ത് തന്‍റെ അച്ഛന്‍റെ  പൂര്‍ണ പിന്തുണയോടെ ലണ്ടനില്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു  ചെറിയ ആശുപത്രി തുടങ്ങി. തുടര്‍ന്ന്  1870ല്‍  അവരെ  കിഴക്കെ ലണ്ടന്‍  ആശുപത്രിയിലെ ഒരു വിസിറ്റിങ് ഡോക്ടര്‍ ആയി നിയമിച്ചു. ഇവിടെ വെച്ച്  ജയിംസ് ആന്ഡേര്‍സന്‍ എന്ന  ബിസിനെസ്സ്കാരനെ  കണ്ടുമുട്ടി അവര്‍ 1871ല്‍ വിവാഹിതരായി . അവര്‍ക്കു  മൂന്നു കുട്ടികളും ഉണ്ടായി.  

എന്നാല്‍  എലിസബെത്തിനു ഒരു ഡോക്ടര്‍ ര്‍ ബിരുദം നേടണമെന്ന തന്‍റെ ആഗ്രഹം സാധിക്കണമെന്നു  തന്നെയായിരുന്നു ലക്ഷ്യം. അവര്‍  അതിനു വേണ്ടി ഫ്രെഞ്ചു ഭാഷ പഠിച്ചു, പാരീസ് സര്‍വകലാശാലയില്‍ നിന്നു അവര്‍  ഒരു മെഡിക്കല്‍  ബിരുദം നേടുക തന്നെ ചെയ്തു. എന്നാല്‍ ബ്റിട്ടീഷ് ഡോക്ടര്‍മാരുടെ  കൂടെ റെജിസ്റ്റര്‍ ചെയ്യാന്‍ അവരെ  എന്നിട്ടും അനുവദിച്ചില്ല.  അവരുടെ ബിരുദം അംഗീകരിക്കപ്പെടുകയും ചെയ്തില്ല.

1872ല്‍  ആന്ഡേറ്സന്‍ ലണ്ടനില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ന്യൂ ലണ്ടന്‍ ആശുപത്രി  തുടങ്ങി. അവിടത്തെ  ജോലിക്കാര്‍ എല്ലാവരും സ്ത്രീകളായിരുന്നു. എലിസബെത്ത് തന്‍റെ മാര്‍ഗദറ്ശിയായിരുന്ന എലിസബെത് ബ്ലാക്വെല്ലിനെ സ്ത്രീരോഗവിദഗ്ദ്ധയായി അവിടെ നിയമിക്കുകയും ചെയ്തു.  ഈ ആശൂപത്രിയുടെ പേരു പിന്നീടു ആന്ഡേറ്സന്‍ ആശുപത്രി എന്നാക്കി. അവരുടെ  സ്ഥിരോത്സാഹത്തിന്‍റെ ഫലമായി മറ്റു സ്ത്രീകളും മെഡിക്കല്‍  വിദ്യാഭ്യാസം നേടാന്‍  തുടങ്ങി. 1876 ല്‍   സ്ത്രീകള്‍ക്കും  മെഡിക്കല്‍ വിദ്യാഭ്യാസവും തൊഴിലും ആവാമെന്നു നിയമം പാസായി. 1883ല്‍   എലിസബത് ആന്ഡേറ്സണെ വനിതകള്‍ക്കുള്ള  ലണ്ടന്‍  മെഡിക്കല്‍ സ്കൂളിന്‍റെ  ഡീന്‍  ആയി നിയമിക്കുകയും ചെയ്തു. 1874ല്‍ തുടങ്ങിയ ആ ആശുപത്രിയുടെ  വികസനവും  അങ്ങനെ  അവര്‍ സാധിച്ചെടുത്തു.





1902ല്‍  ആന്ഡേറ്സണ്‍  സഫ്ഫൊക് തീരത്തുള്ള  ആല്‍ഡെബര്‍ഘ് എന്ന സ്ഥലത്ത് ജോലിയില്‍ നിന്നു വിരമിച്ച്  വിശ്രമജീവിതം തുടങ്ങാന്‍  ശ്രമിച്ചു. അവിടെ  അവര്‍ 1908 ല്‍ ആ നഗരസഭയുട്ടെ  മേയര്‍ ആയി  തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ  അവര്‍  ഇങ്ലണ്ടിലെ  ആദ്യത്തെ  വനിതാമേയറാകുകയും ചെയ്തു.  അവരും  അവരുടെ  മകളും  സ്ത്രീകള്‍ക്കും  വോട്ടവകാശം  നേടിയെടുക്കാനുള്ള പ്രസ്ഥാനത്തിനു നേത്രുത്വം  കൊടുക്കുകയും ചെയ്തു. അവരുടെയും  മറ്റുള്ളവരുടെയും  ശ്രമഫലമായാണ് ഇങ്ലണ്ടില്‍ 1917 ല്‍ 30 വയസ്സു കഴിഞ്ഞ  വീട്ടമ്മമാര്‍, ഒരു വര്‍ഷം 5 പൌണ്ട്  എങ്കിലും  വരുമാനം ഉള്ളവര്‍, ബ്രിട്ടീഷ്  സര്‍വകലാശാലകളില്‍ നിന്നു  ബിരുദം  നേടിയവര്‍ എന്നീ മാനദണ്ഡം പാലിച്ച എല്ലാ  സ്ത്രീകള്‍ക്കും  വോട്ടവകാശം  അനുവദിച്ചുകൊണ്ട് ബ്രിട്ടീഷ് പാര്‍ലമെണ്ടില്‍  നിയമം  പാസാക്കി.   

 അങ്ങനെ  ഐതിഹാസികമായ സമരങ്ങളിലൂടെ ഇങ്ലണ്ടിലെ  ആദ്യത്തെ ലേഡീഡോക്റ്ററും , ലേഡീമേയറും  ആയ   എലിസബെത്ത്  ഗാരറ്റ്  ആന്ഡേര്‍സന്‍ 1917 ഡിസംബര്‍  17 നു   ദിവംഗതയായി.

അവലംബം

http://www.bbc.co.uk/history/historic_figures/garrett_anderson_elizabeth.shtml

 

https://en.wikipedia.org/wiki/Elizabeth_Garrett_Anderson

 

 

 

Comments

Popular posts from this blog

4. മേരി ആനിങ് : ഫോസില്‍ ശാസ്ത്രജ്ഞ

6.ഗ്രെയ്സ് ഹോപ്പര്‍ - കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍